ജീവനക്കാരില്ല, 800ഓളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്

പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലെ സര്‍വീസുകളാണ് നിലവില്‍ റദ്ദുചെയ്തത്. ഞായറാഴ്ച നാന്നൂറോളം വിമാനസര്‍വീസുകള്‍ റദ്ദുചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥയും വേണ്ടത്ര ജീവനക്കാരില്ലത്തതുമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് എയര്‍ലൈന്‍സ് സിഇഒ ഡേവിഡ് സെയ്മര്‍ അറിയിച്ചു. വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍ മോശം കാലാവസ്ഥയും എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സിന്റെ കുറവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അതേസമയം, കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് ജീവനക്കാര്‍ക്ക് ക്ഷാമം നേരിട്ടത്. എന്നാൽ ഡിസംബര്‍ മാസം അവസാനത്തോടെ 4000 പുതിയ ജീവനക്കാരെ അമേരിക്കന്‍ എയര്‍ലൈന്‍സ് നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News