കശ്മീരില്‍ സ്ഫോടനം; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്

ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് രണ്ട് സൈനികർ വീരമൃത്യു വരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേറാ – സുന്ദർബനി സെക്ടറിനടുത്ത് സ്ഫോടനമുണ്ടാകുകയായിരുന്നു എന്നാണ് വിവരം.

അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥരും സൈനികരും മരിച്ചതായാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News