ആര്‍.സി.സിയിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം ആര്‍.സി.സിയിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി കെ എസ് ആര്‍ ടി സി. ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സഹായമായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസ്.

ആര്‍.സി.സിയില്‍ നിന്നാരംഭിച്ച് ഉള്ളൂര്‍ – കേശവദാസപുരം – പട്ടം – കുമാരപുരം – മെഡിക്കല്‍ കോളേജ് വഴി തിരിച്ച് ആര്‍.സി.സിയിലെത്തുന്ന മൂന്നു സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ചത്.

തുടക്കത്തില്‍ ഇരുപതിനായിരം പേര്‍ക്ക് സൗജന്യമായി സഞ്ചരിക്കാം. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. നിംസ് ആശുപത്രിയും കനിവ് എന്ന സംഘടനയും പതിനായിരം പേര്‍ക്കു വീതം സൗജന്യ യാത്രക്കുള്ള തുക കൈമാറി.

ആര്‍.സി.സിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആശുപത്രിയിലേക്ക് പതിനഞ്ച് മിനിട്ട് ഇടവേളയില്‍ ബസുണ്ടാകും. പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News