ത്രിപുരയിലെ വർഗീയാക്രമണം; വിമർശനവുമായി ഇടത്പക്ഷ സംഘടനകൾ

ത്രിപുരയിൽ ന്യുനപക്ഷണങ്ങൾക്കെതിരെ അരങ്ങേറിയ വർഗീയാക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത്പക്ഷ സംഘടനകൾ.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തീവ്രഹിന്ദു സംഘടനകള്‍ ത്രിപുരയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. നേരത്തെ സിപിഐഎം പ്രവർത്തകർക്ക് നേരെയും ഓഫീസുകൾക്ക് നേരെയും ബിജെപി ഉൾപ്പടെയുള്ള സംഘടനകൾ അക്രമം അഴിച്ചുവിട്ടിരുന്നു.

ബിജെപി സർക്കാരിന്റെ പിൻബലത്തോടെയാണ് ഇത്തരം അക്രമണങ്ങൾ ത്രിപുരയിൽ നടക്കുന്നതെന്നും ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും ഇടത് പക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.

ത്രിപുരയിലെ തീവ്ര വലതുപക്ഷ സംഘടനകളുടെ അഴിഞ്ഞാട്ടം ശക്തമായി പ്രതിരോധിക്കുമെന്നും സിപിഐഎം വ്യക്തമാക്കി. ത്രിപുരയിലെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ അഖിലേന്ത്യ തലത്തിൽ ഡിവൈഎഫ്ഐ നവംബർ 15ന് പ്രതിഷേധം സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News