വിസ്മയ കാഴ്ചകളൊരുക്കി ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്; ആസിഫ് അലി ലോഗോ പ്രകാശനം ചെയ്തു

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്‍ ആസിഫ് അലി നിര്‍വഹിച്ചു. എറണാകുളം കോതമംഗലം സ്വദേശി അനൂപ് ശാന്തകുമാര്‍ തയ്യാറാക്കിയ ലോഗോയാണ് ഫെസ്റ്റിനായി തെരഞ്ഞെടുത്തത്.

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢിയുടെയും സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസിലായിരുന്നു ചടങ്ങ് നടന്നിരുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ വാട്ടര്‍ തീം ഫെസ്റ്റിവലാണ് ഡിസംബര്‍ അവസാന തീയതികളില്‍ ബേപ്പൂരില്‍ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്. പരിപാടിയോട് അനുബന്ധിച്ച് ശ്രദ്ധേയമായ പരിപാടികളാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നത്.

അതേസമയം കേരള ടൂറിസത്തിന്റെ പ്രചാരകനാവാൻ സ്വയം സന്നദ്ധത അറിയിച്ച പ്രിയപ്പെട്ട ആസിഫ് അലിക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചിരുന്നു.

ഏല്ലാവരെയും ഉള്‍പ്പെടുത്തി അതിവിപുലമായി ചാലിയാറില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് നടത്തുമെന്നും വരും വര്‍ഷങ്ങളിലും ഫെസ്റ്റ് തുടരുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇത്തവണ നടത്തുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News