നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; 5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് യാത്രക്കാര്‍ കസ്റ്റഡിയില്‍.

പിടികൂടിയ സ്വര്‍ണത്തിന് രണ്ടരക്കോടി വിലവരുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News