സംസ്ഥാനത്ത് നവംബർ 4 വരെ ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ നാല് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത.

തെക്കു പടിഞ്ഞാറൻ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവുമായാണ് സ്ഥിതി ചെയ്യുന്നത്‌. അടുത്ത മൂന്നു നാലു ദിവസങ്ങളിൽ പടിഞ്ഞാറൻ ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News