കർഷകരുടെ ടെന്റുകൾ പൊളിച്ചു മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി കർഷക സംഘടനകൾ

കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയുടെ അതിർത്തികളിൽ സമരം തുടരുന്ന കർഷകരുടെ ടെന്റുകൾ പൊളിച്ചു മാറ്റാനുള്ള നീക്കത്തിനെതിരെ കർഷക സംഘടനകൾ. കഴിഞ്ഞ ദിവസം ടിക്രി, ഗസിപൂർ അതിർത്തികളിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കർഷകരുടെ ടെന്റുകൾ മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നത്. അതേ സമയം ജെസിബി ഉപയോഗിച്ചു ടെന്റുകൾ പൊളിച്ചാൽ പൊലീസ് സ്റ്റേഷനുകൾക്കും, കളക്ട്രേറ്റുകൾക്കും മുന്നിൽ കർഷകർ ടെന്റുകൾ കെട്ടുമെന്ന് കർഷക നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here