” ജാഗ്രത വേണം…. കരുതൽ വേണം…. കുട്ടികൾ മാസ്‌ക് ധരിക്കണം….”

കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകൾ ദീർഘകാലത്തെ ഇടവേളക്ക് ശേഷം തുറക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ വർഷം കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞില്ല. ഇത്തവണയും ഒക്ടോബർ വരെയും സാധിച്ചില്ല .

സ്കൂൾ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിൽ ഉണർവ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് എല്ലാ ജീവിത രീതികളും മാറ്റി. കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവും വലിയ പ്രയാസം നേരിട്ടത് നമ്മുടെ കുട്ടികളാണ്. അവരുടെ വളർച്ചയുടെ നാളുകളാണ് നഷ്ടപ്പെട്ടത് .തുടർന്നും കൂടുതൽ സ്തംഭിച്ചാൽ വലിയ പ്രത്യാഘാതം ആണ് ഉണ്ടാക്കുക .

കൊവിഡ് ലോകത്ത് എല്ലായിടത്തും പ്രത്യാഘാതമുണ്ടാക്കി. എങ്കിലും നമുക്ക് പിടിച്ചു നിൽക്കാൻ സാധിച്ചു. അത് നമ്മുടെ പ്രത്യേകതയാണ് . ഒരുമയും, ഐക്യവും സാമൂഹിക ബോധവും കൊണ്ടാണ് നമുക്ക് പിടിച്ചു നിൽക്കാൻ സാധിച്ചത്. വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുഞ്ഞുങ്ങൾ സ്കൂളിൽ പോവാത്ത ഘട്ടത്തിൽ നാം ഓൺലൈനിനെ കുറിച്ച് ചിന്തിച്ചു.

ഒന്നാം വർഷം ഓൺലൈൻ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. എങ്കിലും അതിന് പരിമിതി ഉണ്ടായി. എല്ലാ മേഖലകളിലും ഇടപെടാൻ കഴിഞ്ഞില്ല. വാക്സിൻ എല്ലാവർക്കും എത്തിക്കാനുള്ള നടപടികൾ എടുത്ത് കഴിഞ്ഞു .

രണ്ട് ഡോസ് വാക്സിൻ എടുത്താലും കൊവിഡ് കീഴ്പ്പെടുത്തും. സ്കൂളിൽ വരുന്ന വിദ്യാർത്ഥിയുടെ വീട്ടിലെ എല്ലാവരും വാക്സിൻ എടുക്കണം.
എടുക്കാൻ ബാക്കിയുള്ളവർ നിർബന്ധമായും എടുക്കണം. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത വേണം, കരുതൽ വേണം, കുട്ടികൾ മാസ്‌ക് ധരിക്കണം.

കുട്ടികൾക്ക് പറ്റിയ മാസ്‌കുകൾ തന്നെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചു. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കും. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News