ഉത്തരാഖണ്ഡ് ബസ് അപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ടെഹ്റാടണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.

ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. 22 പേരാണ് ബസിലുണ്ടായിരുന്നത്. 12 പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

പൊലീസും രക്ഷാദൗത്യ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News