പുത്തൻ കുടയും ബാഗുമായി വയനാട്‌ തവിഞ്ഞാലിലെ കുട്ടികളും സ്കൂളിലെത്തും

സ്കൂളിലേക്ക്‌ പോകാനൊരുങ്ങുകയാണ്‌ കുട്ടികൾ. വയനാട്‌ തവിഞ്ഞാലിലെ ശ്രീലങ്കൻ അഭയാർത്ഥി ഊരിലെ കുട്ടികളും അതിനുള്ള തയ്യാറെടുപ്പിലാണ്‌.പുതിയ പുസ്തകവും ബാഗുമൊക്കെയായി കൊവിഡ്‌ കാലത്തെ സ്കൂൾ ജീവിതത്തിന്റെ പുതിയ പാഠങ്ങളിലേക്ക്‌ കൂടിയാണ്‌ ഈ കുട്ടികളും ചുവടുവെക്കുന്നത്‌.

സ്കൂൾ മുറ്റങ്ങളിലെ ആഹ്ലാദച്ചുവടുകൾ വീട്ടുമുറ്റങ്ങളിലേക്ക്‌ മാറിയിട്ട്‌ രണ്ട്‌ വർഷത്തോളമായി.പുതിയ പഠനരീതികളിലേക്കും ജീവിതത്തിലേക്കും കുട്ടികൾ കൗതുകത്തോടെ പൊരുത്തപ്പെട്ടു.ആ കാലം അങ്ങനെ കടന്നുപോവുകയാണ്‌.

സ്കൂളിലെത്താൻ ധൃതിപ്പെടുന്നു ഇപ്പോഴവർ അദ്ധ്യാപകരെത്തി സ്കൂളിൽ തുറക്കുകയാണെന്ന് അറിയിച്ചപ്പോൾ മുതൽ ഈ കുട്ടികൾ സന്തോഷത്തിലാണ്‌.കമ്പമലയെന്ന ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായി എത്തിയവരുടെ ഈ ഊരിൽ കുട്ടികൾ പഴയ പാട്ടുകളും കളികളും ഓർത്തെടുക്കുകയാണ്‌.

വനയോര മേഖലയാണ്‌ ഇവിടം.അടുത്തുള്ള സ്കൂളിലേക്ക്‌ വാഹന സൗകര്യമെല്ലാം അധികൃതർ ഒരുക്കുന്നുണ്ട്‌.
പ്രത്യേക പരിഗണന നൽകി ഇവിടുള്ള കുട്ടികളെ പഴയ സ്കൂൾ ജീവിതത്തിലേക്ക്‌ കൈപിടിക്കാനൊരുങ്ങുകയാണ്‌ അവർ.

പെരും മഴയും കൊവിഡ്‌ കാലവുമെല്ലാം പിന്നിട്ട്‌ സ്കൂളിലെത്തുന്ന കുട്ടികൾക്ക്‌ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്‌ വയനാടും.ക്ലാസ്‌ മുറികളിൽ മാറിനിന്ന കാലം മറന്ന് പുതിയ പാഠങ്ങളിലേക്ക്‌ ചുവട്‌ വെക്കുന്ന കുട്ടികൾക്ക്‌ പിന്തുണനൽകാൻ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News