യുഎസിൽ 5 മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന് അനുമതി

യുഎസിൽ 5 മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന് അനുമതിയായി. പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാനാണ് സർക്കാർ അനുമതി നൽകിയത്. ഇതോടു കൂടി അമേരിക്കയിൽ 2.8 കോടി കുട്ടികൾക്കു കൂടി കൊവിഡ് വാക്‌സിൻ ലഭ്യമാക്കാനാകും.

കൊവിഡ് വാക്‌സിൻ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലാണ് കുട്ടികളിൽ വാക്‌സിനേഷൻ വ്യാപിപ്പിക്കാൻ തീരുമാനമായത്. 2000ത്തോളം കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ കുട്ടികളിൽ ഫൈസർ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News