രാജ്യത്ത് 12,830 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,830 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 446 പേർ രോഗബാധയെ തുടന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തുടർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പ്രതിദിനം കുറഞ്ഞു.

നിലവിൽ രാജ്യത്ത് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 1,59,272 പേർ മാത്രമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്തെ രോഗവിമുക്തിനിരക്ക് 98.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കുറഞ്ഞത് 14,667 പേർ കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,36,55,842 രോഗമുക്തി നേടി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News