കാൻസറിന് ചില ഭക്ഷണങ്ങളും കാരണമായേക്കാം; അവ ഏതൊക്കെയാണ്? അറിയാം

കാൻസർ ജീവനെടുക്കുന്ന രോഗമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ നമുക്കിടയിൽ തന്നെ കാൻസറിനെ അതിജീവിച്ച ഒരുപാടുപേരുണ്ട്. രോഗത്തിന്റെ ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കുകയും കൃത്യമായ ചികിത്സ നേടുകയും ചെയ്‌താൽ ഉറപ്പായും കാൻസറിൽ നിന്നും മോചനമുണ്ടാകും.

കാൻസർ ബാധിക്കുന്നതിന് ചില ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ആ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം..

  1. ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നവയാണ് വറുത്ത ഭക്ഷണങ്ങൾ. ഉരുളക്കിഴങ്ങ് അല്ലെങ്കിൽ മാംസം പോലുള്ള ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ വറുക്കുമ്പോൾ, ‘അക്രിലാമൈഡ്’ എന്ന സംയുക്തം രൂപം കൊള്ളുന്നു. ഈ സംയുക്തത്തിന് കാർസിനോജെനിക് ഗുണങ്ങളുണ്ടെന്നും ഡിഎൻഎയെ നശിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, കാൻസർ കോശങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും വർദ്ധിപ്പിക്കാൻ വറുത്ത ഭക്ഷണങ്ങൾക്ക് കഴിയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

  2. പ്രോസസ് ചെയ്ത മാംസങ്ങൾ അർബുദത്തിന് കാരണമാകുന്ന ഒരു ഭക്ഷണമായി ‘ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ’ വ്യക്തമാക്കുന്നു. പ്രോസസ് ചെയ്ത മാംസത്തിൽ ഹോട്ട് ഡോഗുകൾ, ബേക്കൺ, സോസേജ്, എന്നിവ ഉൾപ്പെടുന്നു. ഇവ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും കാൻസർ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

  1. ശീതളപാനീയങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് കാൻസർ കൗൺസിൽ വിക്ടോറിയയും മെൽബൺ സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ശീതളപാനീയങ്ങൾ കഴിക്കുന്നത് നിരവധി വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളിൽ ഒന്നാണ് കാൻസർ. മാത്രമല്ല, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗ സാധ്യത, പല്ലുകൾക്ക് പെട്ടെന്ന് കേട് വരിക എന്നിവയുൾപ്പെടെയുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്നും കാൻസർ കൗൺസിൽ വിക്ടോറിയ സിഇഒ ടോഡ് ഹാർപ്പർ പറഞ്ഞു.

കാന്‍സര്‍ പ്രതിരോധത്തിനായി ഭക്ഷണരീതിയിലും ജീവിതരീതിയിലും ചില മുന്‍കരുതലുകള്‍ സഹായകരമാണ്.
അവ ഇതാ..

  • പഞ്ചസാര, ഉപ്പ്, ചുവന്ന മാംസം, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.

  • ദിവസവും അരമണിക്കൂര്‍ വ്യായാമം പതിവാക്കി ശരീരഭാരം നിയന്ത്രിക്കുക.

  • മദ്യപാനം, പുകവലി, മറ്റ് ദുശ്ശീലങ്ങള്‍ എന്നിവ ഒഴിവാക്കുക.

  • ഒരു ഡോക്ടറെ കണ്ട് കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന് ആവശ്യമായ പരിശോധനകള്‍ സ്വീകരിക്കുക.

  • പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെ അംശം, വിനാഗിരി/പുളിവെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കിയതിന് ശേഷം ഉപയോഗിക്കുക

  • സ്ത്രീകളില്‍ 40 വയസ്സ് കഴിഞ്ഞവര്‍, ആര്‍ത്തവ വിരാമം എത്തിയവര്‍, കാന്‍സര്‍രോഗ പാരമ്പര്യമുള്ളവര്‍, അമിതവണ്ണമുള്ളവര്‍ കൃത്യമായ പരിശോധനകളും മമ്മോഗ്രാം, പാപ്‌സ്മിയര്‍ പോലുള്ള ടെസ്റ്റുകളും നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News