ADVERTISEMENT
അധ്യാപികയെ കാണണമെന്ന് കത്തെഴുതിയ വേദയെ തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വീട്ടിലെത്തി. കത്ത് വ്യാജമെന്ന പ്രചരണം തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് വേദയെ സന്ദര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്നതിന് വിദ്യാഭ്യാസ മന്ത്രിക്ക് വേദയുടെ വക ചക്കരയുമ്മ.
ശാരദ ടീച്ചര്‍ക്ക് കരുതി വെച്ച ചക്കരയുമ്മയാണ് വേദ മന്ത്രി അപ്പൂപ്പന് നല്‍കിയത്. സ്‌കൂള്‍ തുറക്കുന്നതിലെ തന്റെ കുഞ്ഞു മനസിന്റെ സന്തോഷം പങ്കുവെച്ചു എന്ന് മാത്രമല്ല ക്ലാസില്‍ പാടാനായി കരുതിവെച്ച കേരളത്തിലെ 44 പുഴകളെകുറിച്ചുള്ള കവിതയും ചൊല്ലി.
ശാരദ ടീച്ചറിനെ കാണണമെന്നും സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കുരുന്ന് വേദ എഴുതിയ കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു എന്നാല്‍ കത്ത് വ്യാജമെന്ന പ്രചരണം ചിലര്‍ നടത്തിയതിനെ തുടര്‍ന്നാണ് വേദയെ മന്ത്രി നേരിട്ടെത്തി സ്‌കൂള്‍ തുറക്കുന്ന കാര്യം അറിയിച്ചത്.
ചാത്തന്നൂര്‍ എം.എല്‍.എ ജയലാല്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.