ദേശീയ ബ്ലൈൻഡ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്​ രണ്ടാം സ്ഥാനം

ഇന്ത്യൻ ബ്ലൈൻഡ് ഫുട്​ബാൾ ഫെഡറേഷൻ സംഘടിപ്പിച്ച അഞ്ചാമത് ദേശീയ ബ്ലൈൻഡ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്​ രണ്ടാം സ്ഥാനം. ചെന്നൈയിലെ മോണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റ്​​ ഫൈനലിൽ കരുത്തരായ മേഘാലയക്കെതിരെ ഒരു ഗോളിനായിരുന്നു കേരളം പരാജയപ്പെട്ടത്.

കേരളത്തിന്‍റെ താരങ്ങളായ സാമുവൽ മികച്ച കളിക്കാരനായും സുജിത് മികച്ച ഗോൾ കീപ്പറായും തിരഞ്ഞടുക്കപ്പെട്ടു.

അടുത്ത മാസം ഒമാനിൽ നടക്കുന്ന ബ്ലൈൻഡ് ഫുട്ബോൾ ഇന്‍റർനാഷണൽ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിന്‍റെ സെലക്ഷൻ ക്യാമ്പിലേക്ക് അഞ്ചു കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News