450 ഗ്രാം ചിരട്ടയ്ക്ക് വെറും 599 രൂപ മാത്രം; അതും 25% ഓഫര്‍ കുറഞ്ഞിട്ട്

നമ്മുടെ വീടുകളില്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ഒരു നിസാര സാധനമാണ് ചിരട്ട. ചിലപ്പോള്‍ ആഴ്ചകളുടെ അവസാനം ഈ ചിരട്ടകളെല്ലാം കൂടി കൂട്ടിയിട്ട് കത്തിക്കും.

അതുമല്ലെങ്കില്‍ അടുപ്പില്‍ എന്തെങ്കിലും പാചകം ചെയ്യാന്‍ വയ്ക്കുമ്പോള്‍ കത്തിക്കും. എന്നാല്‍ ഇത്രയും നാള്‍ നമ്മള്‍ പുറത്തേക്കെറിഞ്ഞ നിസാരക്കാരനല്ല ഇനി ഈ ചിരട്ട.

മറിച്ച് ആമസോണില്‍ 450 ഗ്രാമിന് 599 രൂപ വിലയുള്ള “അല്‍ ചിരട്ട”യാണ്. 799 രൂപയാണ് ആമസോണില്‍ ചിരട്ടയുടെ യഥാര്‍ത്ഥ വില. 25% ഡിസ്‌കൗണ്ട് കഴിഞ്ഞാണ് ചിരട്ട 599 രൂപയ്ക്ക് നമുക്ക് വാങ്ങാന്‍ കഴിയുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News