ടെൻഷനടിക്കുമ്പോൾ വയറ് വേദനിക്കാറുണ്ടോ? കാരണം ഇതാണ്

പരീക്ഷയ്ക്ക് പോകുമ്പോൾ, ഒരു ഇന്റർവ്യൂവിനായി കാത്തിരിക്കുമ്പോൾ അങ്ങനെയങ്ങനെ നിരവധികാരണങ്ങളാൽ പലരും വല്ലാതെ ടെൻഷൻ അടിച്ചു പോകാറുണ്ടല്ലേ? ഈ സന്ദർഭങ്ങളിൽ അടക്കാനാവാത്ത ഉദ്വേഗത്തോടൊപ്പം തന്നെ വയറുവേദന കലശലാവുകയും ടോയ്‌ലറ്റിൽ പോവാൻ തോന്നുകയുംകൂടി ചെയ്താലോ? അങ്ങനെ ഉണ്ടാവുന്ന സന്ദർഭങ്ങളുമുണ്ട് പലർക്കും. വല്ലാതെ ടെൻഷനടിക്കുമ്പോൾ നമ്മളിൽ പലർക്കും ഇങ്ങനെ തോന്നുന്നതിന് പിന്നിലെ ശാസ്ത്രരഹസ്യമെന്താണെന്ന് നമുക്ക് നോക്കാം. വല്ലാതെ ടെൻഷൻ അടിക്കുന്ന അവസരങ്ങളിൽ താനും നേരിടുന്ന ഒരു പ്രശ്നമാണ് വയറുവേദനയും ടോയ്‌ലറ്റിൽ പോവാൻതോന്നലും.

ഈ ഒരു സവിശേഷ ബന്ധം നമ്മുടെ പാരസിമ്പതെറ്റിക്‌, സിമ്പതെറ്റിക് നാഡീവ്യൂഹങ്ങളുടെ വളരെ സാധാരണമായ ഒരു ഭാഗമാണ് എന്നും, അതാണ് തലച്ചോറിനെ ചെറുകുടലുമായി ബന്ധിപ്പിക്കുന്നത് എന്നും പഠനം പറയുന്നു. നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില നാഡിസഞ്ചയങ്ങൾ ടെൻഷൻ അനുഭവപ്പെടുമ്പോൾ വളരെ പെട്ടെന്ന് ചുരുങ്ങുകയും തത്‌ഫലമായി നമുക്ക് മലവിസർജനം നടത്താനുള്ള ത്വര അനുഭവപ്പെടുകയുമാണ് ചെയ്യുക.

വലിയൊരു സദസ്സിനു മുന്നിൽ പ്രസംഗിക്കേണ്ടി വരിക, അല്ലെങ്കിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സന്ദർഭങ്ങളിൽ ഒക്കെ ഉണ്ടാകുന്ന സഭാകമ്പവും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നമ്മുടെ വയറ്റിൽ നിന്നുമുണ്ടാവാൻ കാരണമാവാറുണ്ട്. പലർക്കും, എത്ര തവണ ടോയ്‌ലെറ്റിൽ പോയി വന്നാലും, ഇനിയും പോകാൻ ബാക്കിയുണ്ട് എന്നൊരു തോന്നൽ വരെ ഉണ്ടാവാം. ഇങ്ങനെ എന്ത് പ്രധാന കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടാലും, വഴി മുടക്കി നിൽക്കുന്ന ഈ ശാരീരികപ്രതിഭാസം പലപ്പോഴും മാനഹാനി, ധനനഷ്ടം എന്നിവയ്ക്കും കാരണമാവാറുണ്ട്.

എങ്ങനെ ഇതിനെ തരണം ചെയ്യാം

ആദ്യം ചികിത്സിക്കേണ്ടത് നമ്മുടെ കടുത്ത ഉത്കണ്ഠകളെയാണ്. സുദീർഘമായ ശ്വാസ നിശ്വാസങ്ങൾ എടുക്കുക. സാവകാശത്തിൽ ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. പുറത്ത് തുറസ്സായ ഇടങ്ങളിൽ കാറ്റും വെളിച്ചവുമില്ല സ്ഥലത്ത് ഇറങ്ങി നടക്കുക. ഇതൊക്കെയാണ് ടെൻഷൻ റിലീസ് ചെയ്യാനുള്ള വഴികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News