വീട്ടിൽ അവലുണ്ടോ? എന്നാൽപ്പിന്നെ അവൽ ലഡു ആയാലോ?

പോഷക സമൃദ്ധമായ ഒരു ഭക്ഷണമാണ് അവൽ. അവൽകൊണ്ട് അടിപൊളി ഒരു നാലുമണിപ്പലഹാരം നമുക്ക് തയാറാക്കിനോക്കാം. വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു. ഇത് കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയാറാക്കാവുന്നതേയുള്ളൂ.

ആവശ്യമായ ചേരുവകൾ

അവൽ – 1 കപ്പ്
ശർക്കര പൊടിച്ചത് – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂൺ
നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന രീതി

പാൻ അടുപ്പത്ത് ചൂടാക്കാൻ വയ്ക്കുക. ചൂടായി കഴിഞ്ഞാൽ അവൽ ചെറുതായൊന്ന് വറുത്തെടുക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന അവലിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക.

തണുത്ത ശേഷം അവൽ കൂട്ടും ശർക്കര പൊടിച്ചതും ചേർത്ത് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ശേഷം ഈ കൂട്ടിലേക്ക് നെയ്യ് ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്യുക. കയ്യിൽ കുറച്ച് നെയ്യോ വെണ്ണയോ തടവിയ ശേഷം ഉരുളകളാക്കി എടുക്കുക. സ്വാദിഷ്ടമായ അവൽ ലഡു തയാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel