കുട്ടികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ

അടച്ചുപൂട്ടലിന്‍റെ നാളുകൾക്ക് വിട നൽകി കേരളപ്പിറവി ദിനത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ സജ്ജം. വിദ്യാഭ്യാസ വകുപ്പിന്‍റെ ഗുണനിലവാര പരിശോധന പൂർത്തിയായി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക കൂട്ടായ്മയിലാണ് അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നത്.

വിദ്യാർത്ഥികളെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിദ്യാലയങ്ങൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്  സ്കൂളുകളിൽ നടത്തി വന്ന ഗുണനിലവാര പരിശോധന പൂർത്തിയായി.

പ്രൈമറി മുതലുള്ള സ്കൂളുകളിൽ ഡി ഇ ഒ, എ ഇ ഒ നേതൃത്വത്തിലാണ് വിലയിരുത്തൽ നടന്നത്. ക്ലാസ് മുറി, അടുക്കള, കിണർ, കുടിവെള്ള ടാങ്ക്, ശുചി മുറി, സ്കൂൾ പരിസരം എന്നിവ പരിശോധിച്ചു. കോഴിക്കോട് സിറ്റി എ ഇ ഒ, കെ കെ ഖാലിദ് ക്ലാസ് തല പി ടി എ യോഗങ്ങൾ നടക്കുന്നുണ്ട്.

രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റുന്നതിനായാണ് യോഗങ്ങൾ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബാക്കിയുള്ള സ്കുളുകളിൽ മാത്രം അറ്റകുറ്റപണി പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here