പ്രവേശനോത്സവത്തോടൊപ്പം ഇരട്ടിമധുരവുമായി ഡോണ്‍ ബോസ്കോ സ്കൂള്‍

പ്രവേശനോത്സവത്തോടൊപ്പം കേരളത്തിനായി ദേശീയ നീന്തലില്‍ ഇരട്ട സ്വര്‍ണ്ണം സമ്മാനിക്കായതിന്‍റെ അഭിമാനത്തിലും ആഘോഷത്തിലുമാണ് എറണാകുളം വടുതല ഡോണ്‍ ബോസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍.  ബംഗളൂരുവില്‍ നടന്ന 37മത് ദേശീയ സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡോണ്‍ ബോസ്കോ സ്വിമ്മിംഗ് അക്കാദമിയിലെ നാലാം ക്ലാസുകാരി ശ്രേയ ബിനില്‍  ഇരട്ട സ്വര്‍ണ്ണവും വെങ്കലവും ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ് സ്വന്തമാക്കിയത്.

കൊവിഡിനെ തുടര്‍ന്നുണ്ടായ വലിയ ഇടവേളയ്ക്ക് ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ ഇരട്ടി മധുരത്തിലാണ് വടുതല ഡോണ്‍ ബോസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍. കേരളത്തിനായി ഇരട്ട സ്വര്‍ണ്ണവും വെങ്കലവും ഉള്‍പ്പെടെ മൂന്ന് മെഡലുകളാണ്  ഡോണ്‍ ബോസ്കോ സ്വിമ്മിംഗ് അക്കാദമിയിലെ നാലാം ക്ലാസുകാരി ശ്രേയ ബിനില്‍ സ്വന്തമാക്കിയത്.

ബംഗളൂരുവില്‍ നടന്ന 37മത് ദേശീയ സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍, 100 മീറ്റര്‍ ബാക്ക് സ്ട്രോക് വിഭാഗങ്ങളിലായിരുന്നു അഭിമാന നേട്ടം. മികച്ച ഫിനീഷിംഗ് സമയത്തോടെയായിരുന്നു ഈ കൊച്ചുമിടുക്കി  ഇരട്ടസ്വര്‍ണ്ണം നീന്തിയെടുത്തത്.

കൊവിഡ് സാഹചര്യത്തിലും സ്വിമ്മിംഗ് കോച്ച് ജെന്‍സി തോമസിന്‍റെ ശിക്ഷണത്തില്‍ ലഭിച്ച മികവുറ്റ പരിശീലനമാണ് ശ്രേയയുടെ അഭിമാന നേട്ടത്തിന് പിന്നില്‍.

ശ്രേയയെ കൂടാതെ ഡോണ്‍ ബോസ്കോ സ്വിമ്മിംഗ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ താഷ ടി തോമസ്, ക്രിസ്റ്റീന സോജന്‍, ക്ലിഫോര്‍ഡ് ജോസഫ് എന്നിവരും കേരളത്തില്‍ നിന്നും ദേശീയതലത്തില്‍ യോഗ്യത നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News