മുഖ്യമന്ത്രി ക്രിസ്തുമത വിശ്വാസി ആയിരുന്നെങ്കിൽ ഒരു മെത്രാനാകുമായിരുന്നു: മാർ ജോർജ്ജ് ആലഞ്ചേരി

മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമത വിശ്വാസി ആയിരുന്നെങ്കിൽ ഒരു മെത്രാനാകുമായിരുന്നുവെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ആര്‍ച്ച് ബിഷപ്പിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമര്‍ശിച്ചു. കര്‍ഷക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളാണ് ആര്‍ച്ച് ബിഷപ്പ്, ലളിത ജീവിതവും കരുണയുള്ള ഹൃദയവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പച്ച മനുഷ്യനായി, മനുഷ്യര്‍ക്ക് വേണ്ടി ജീവിക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ ജീവിതം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്നായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്. ആര്‍ച്ച് ബിഷപ്പ് നിഷ്‌കപടനായ യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News