മാമലക്കണ്ടത്ത് കുട്ടിക്കൊമ്പന്‍ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ

എറണാകുളം മാമലക്കണ്ടത്ത് കുട്ടിക്കൊമ്പനെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് ആനയുടെ ജഡം കണ്ടെത്തിയത്. കാട്ടാന കുത്തിമറിച്ചിട്ട മരം  ഇലട്രിക്ക് പോസ്റ്റുകളിൽ വീണാണ് കുട്ടിക്കൊമ്പന്  ഷോക്കേറ്റത് എന്നാണ് പ്രാഥ്രമിക നിഗമനം.

മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കിലോമീറ്റ‌ർ അകലെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് കുട്ടി കൊമ്പൻ്റെ ജഡം കണ്ടെത്തിയത്. പുലർച്ചെ ഈ പ്രദേശത്ത് കാട്ടാനകൾ കൂട്ടമായെത്തിയിരുന്നു. ഇതിൽപ്പെട കുട്ടിക്കൊമ്പനാണ് ഷോക്കേറ്റത്.

കാട്ടാന കുത്തിമറിച്ചിട്ട മരം  ഇലട്രിക്ക് പോസ്റ്റുകളിൽ വീണാണ് കുട്ടിക്കൊമ്പന്  ഷോക്കേറ്റത് എന്നാണ് പ്രാഥ്രമിക നിഗമനം. കുടിയേറ്റ, ആദിവാസി ഗ്രാമമായ മാമലകണ്ടം കാട്ടാന ശല്യമുള്ള മേഖല കൂടിയാണ്. നിരവധി തവണ ആളുകൾക്കും വീടുകൾക്കും നേരെ ഇവിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടന കൂട്ടമെത്തി വൻ തോതിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഇവിടെ പതിവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News