നടൻ രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരാകുന്നു

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ നടൻ രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരാകുന്നു. എന്നാൽ വിവാഹിരാകുന്നുവെന്ന കാര്യം പത്രലേഖയോ രാജ്‍കുമാര്‍ റാവുവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നവംബർ 10, 11, 12 തീയതികളിൽ ആയിരിക്കും ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വളരെ ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍ എന്നും ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഭിനയ മികവിലൂടെയും വേറിട്ട കഥാപാത്രങ്ങളിലൂടെയും രാജ്യത്തൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് രാജ്‍കുമാര്‍ റാവു. ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News