സ​വ​ർ​ക്ക​റു​ടെ പേ​രി​ൽ കോ​ള​ജ് ആ​രം​ഭി​ക്കാ​ൻ ദില്ലി സ​ർ​വ​ക​ലാ​ശാ​ല

ദില്ലി സർവകലാശാല പുതിയതായി തുടങ്ങാൻ പോകുന്ന കോളേജിന് ആർഎസ്എസ് നേതാവ് വി.ഡി സവർക്കറുടേ പേര് നൽകാൻ സർവകലാശാല തീരുമാനിച്ചു. മറ്റൊരു കോളേജിനു അന്തരിച്ച മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റേയും പേര് നൽകാനും തീരുമാനമായി.

സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. സർവകലാശാല വൈസ് ചാൻസിലർ യോഗേഷ് സിങാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ദില്ലി യൂണിവേഴ്സിറ്റി ആർട്സ് ഫാക്കൽറ്റിൽ സവർക്കറിന്റെ പ്രതിമ സ്ഥാപിച്ചത് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് എടുത്ത് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വർഷത്തിന് ശേഷം പുതുതായി തുടങ്ങുന്ന കോളേജിനു സവർക്കരുടെ പേര് നൽകാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News