മിൽമ ഫുഡ് ട്രക്ക് ഇനി പാലക്കാടും

കെഎസ്‌ആർടിസിയുമായി സഹകരിച്ച്‌ നടത്തുന്ന മിൽമ ഫുഡ്ട്രക്ക് പദ്ധതിക്ക് പാലക്കാടും തുടക്കമായി. പഴയ കെഎസ്‌ആർടിസി ബസുകൾ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ അഞ്ചാമത്തെ ഫുഡ് ട്രക്കിനാണ് പാലക്കാട് തുടക്കമായത്.

കെഎസ്‌ആർടിസിയുടെയും മിൽമയുടെയും വരുമാനം വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചായയും ഐസ്ക്രീമും ലഘുകടികളും ഇരുന്ന് കഴിക്കാനുള്ള സൗകര്യം, സൂപ്പർമാർക്കറ്റുകളിലേത് പോലെ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം എന്നിവ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

കെഎസ്‌ആർടിസിയിലെ ഉപയോഗശൂന്യമായ ബസാണ് ഇങ്ങനെ മനോഹരമായ ഫുഡ്ട്രക്കാക്കി മാറ്റിയിരിക്കുന്നത്. സ്പീക്കർ എം.ബി രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News