ട്രെയിനുകളില്‍ നാളെ മുതല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ പുനഃസ്ഥാപിക്കും

നാളെ മുതല്‍ പാലക്കാട്‌ ഡിവിഷനിലെ ഏഴു സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ പുനഃസ്‌ഥാപിക്കും.

നാളെ മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്‌ഥാപിക്കുന്ന ട്രെയിനുകള്‍:

തിരുച്ചിറപ്പള്ളി ജംഗ്ഷൻ-പാലക്കാട്‌ ടൗണ്‍-തിരുച്ചിറപ്പള്ളി ജംഗ്ഷൻ (06843/06844), കണ്ണൂര്‍-കോയമ്പത്തൂര്‍ ജംഗ്ഷൻ-കണ്ണൂര്‍ എക്‌സ്‌പ്രസ്‌ സ്‌പെഷല്‍ (06607/06608), നിലമ്പൂര്‍ റോഡ്‌-കോട്ടയം-നിലമ്പൂര്‍ റോഡ്‌ എക്‌സ്‌പ്രസ്‌ (06325/06326), ഷൊര്‍ണൂര്‍ ജംഗ്ഷൻ-തിരുവനന്തപുരം ജംഗ്ഷൻ-ഷൊര്‍ണൂര്‍ ജംഗ്ഷൻവേണാട്‌ എക്‌സ്‌പ്രസ്‌ (06301/06302), ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സ്‌പ്രസ്‌ സ്‌പെഷ്യല്‍ (06307/06308), എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (06305/06306).

കോയമ്പത്തൂര്‍ ജംഗ്ഷൻ-മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ജംഗ്ഷൻ (06323/06324) സ്‌പെഷല്‍ ട്രെയിനില്‍ നവംബര്‍ 10 മുതലാണ്‌ ജനറല്‍ കോച്ചുകള്‍ ഉണ്ടാവുക. ഇതിനുപുറമേ യാത്രക്കാര്‍ക്കുള്ള സീസണ്‍ ടിക്കറ്റുകളും നാളെമുതല്‍ കൊടുത്തുതുടങ്ങും. കൊവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ്‌ പുന:രാരംഭിച്ചപ്പോള്‍ തിരക്ക്‌ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഒഴിവാക്കിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News