പുതിയ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസരീതികളിൽ മാറ്റങ്ങൾ ഉണ്ടാകണം: മന്ത്രി കെ രാജൻ

പുതിയ കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ ബോധനരീതികളിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ. നവകേരള നിർമ്മിതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്നത് സംസ്ഥാന പുരോഗതിയുടെ മൂലധനമാണെന്നും മന്ത്രി പറഞ്ഞു.

പുത്തൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്ക്, അടുക്കള, മെസ് ഹാൾ എന്നിവയുടെ താക്കേൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന സി സി ടി വി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി നിർവഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്യഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ മുഖ്യാതിഥിയായി.

ഒല്ലൂക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ് കുമാർ, പ്രിൻസിപ്പാൾ ഷീബ പി.മാത്യൂ, ഹെഡ്മിസ്ട്രസുമാരായ കെ എസ് സജിത, കെ എ ഉഷാകുമാരി, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News