ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീർക്കണം: പി രാജീവ്

ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീർക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തിയാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ സംഘടിപ്പിച്ച ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കൽ കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയിൽ അപകടകരമായ രീതിയിൽ ലഹരിയുടെ സ്വാധീനം വർധിക്കുകയാണ്. ഇക്കാര്യത്തിൽ സമൂഹം കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എച്ച്.എം.റ്റി. ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കൗൺസിലർ നഷീദ സലാം ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.മധ്യ മേഖല ജോ. എക്സൈസ് കമ്മീഷണർ പി.കെ.സനു വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാണ് ദീപം തെളിയിക്കൽ നടന്നത്. പറവൂർ ടൗണിൽ വി.ഡി.സതീശൻ എം.എൽ.എ, എറണാകുളത്ത് ചാത്യാത്ത് ചർച്ചിന് മുന്നിൽ ടി.ജെ.വിനോദ് എം.എൽ.എ, കൊച്ചി മേയർ ആർ.അനിൽകുമാർ, തൃപൂണിത്തുറ സ്റ്റാറ്റ്യൂ ജംഗ്ഷനിൽ കെ.ബാബു എം.എൽ.എ, പാലാരിവട്ടം ജംഗ്ഷനിൽ പി.ടി.തോമസ് എംഎൽഎ, കൊച്ചിയിൽ കെ.ജെ മാക്സി എം.എൽ.എ, നായരമ്പലത്ത് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ, ,

കരി മുഗൾ ഗാന്ധി സ്ക്വയറിൽ പി.വി.ശ്രീനിജിൻ എം.എൽ.എ, പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കോതമംഗലം ഗാന്ധി സ്ക്വയറിൽ ആൻ്റണി ജോൺ എം.എൽ.എ, മൂവാറ്റുപുഴ ഗാന്ധി സ്ക്വയറിൽ മാത്യു കുഴലനാടൻ എം.എൽ.എ, ആലുവ ഗാന്ധി സ്ക്വയറിൽ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, അങ്കമാലി കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ റെജി മാത്യു,പിറവം ടൗണിൽ നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലീം, എന്നിവരുടെ നേതൃത്വത്തിലാണ് ദീപം തെളിയിക്കൽ നടന്നത്.

ഗാന്ധിജിയുടെ 152 മത് ജന്മദിനത്തെ അനുസ്മരിപ്പിച്ച് 152 തിരികളാണ് ഓരോ കേന്ദ്രങ്ങളിലും തെളിയിച്ചത്. ഗാന്ധിജയന്തി യുടെ ഭാഗമായി കഴിഞ്ഞ 2 മുതൽ വിവിധ പരിപാടികളാണ് വിമുക്തി മിഷൻ നടത്തി വരുന്നത്. വിവിധ സാമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here