കുട്ടികളെ വരവേൽക്കാൻ സംഗീത ആൽബം ഒരുക്കി സ്കൂൾ കൗൺസിലർമാർ

നീണ്ട കാലത്തെ അവധിക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാൻ സംഗീത ആൽബം ഒരുക്കി സ്കൂൾ കൗൺസിലർമാർ .കുട്ടികളിലെ മാനസിക പിരിമുറുക്കം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കിയത്. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്ത സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലർസിൻ്റെ സംഘടനയായ OSWC CITU) വിൻ്റെ നേതൃത്വത്തിലാണ് വീഡിയോ പുറത്തിറക്കിയത്.

ദീർഘകാലത്തെ അവധിക്ക് ശേഷം സ്കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് വേണ്ടിയാണ് സംഗീത ആൽബം ഒരുക്കിയിരിക്കുന്നത്. ക്ലാസുകൾ ഓൺ ലൈൻ ആയിരുന്ന ഘട്ടത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് വേണ്ടി നിരവധി ഇടപ്പെടലുകൾ ആണ് CITU വിൽ അഫിലിയേറ്റ് ചെയ്ത സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സംഘടനയായ OSWC നടത്തിയത്.

0SWC മലപ്പുറം ജില്ലാ കമ്മറ്റി അധ്യക്ഷ കെ.ടി ദീപികയാണ് വരികൾ എഴുതി സംഗീതം നിർവഹിച്ചത്. വിദ്യാർത്ഥികൾ ആയ അമൃതയും ,വൃന്ദയുമാണ് ആലാപനം നിർവഹിച്ചത് .കാലിക്കട്ട് യൂണിവേഴ്സിറ്റി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആണ് ആൽബത്തിലെ അഭിനേതാക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News