സാധാരണക്കാരന്‍റെ നടുവൊടിച്ച് കേന്ദ്രം; രാജ്യത്ത് ഇന്ധന വില നാളെയും വർധിപ്പിക്കും

രാജ്യത്ത് ഇന്ധന വില നാളെയും വർധിപ്പിക്കും. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് നാളെ വര്‍ധിപ്പിക്കുക. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്.

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചിരുന്നു. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയിൽ ഉടനെ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here