മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽ വേയിൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾ ഇന്ന് അടച്ചേക്കും.

ആറ് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. മൂന്നു ഷട്ടറുകൾ 70 സെൻറീമീറ്ററും മൂന്നെണ്ണം അൻപത് സെൻറീ മീറ്ററുമാണ് ഉയർത്തിയത്. തമിഴ്നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പിൽവേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News