ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു

ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ 60 വയസ്സുകാരന്റെ നില ഗുരുതരമാണ്. ആളുകളെ കൊലപ്പെടുത്തി വധശിക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഇരുപത്തിനാലുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോക്കര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്ന് ട്രെയിനില്‍ ഏതോ ഒരു ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്താതായി യാത്രക്കാര്‍ വ്യക്തമാക്കി. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ട്രെയിനില്‍ സ്ഫോടനവുമുണ്ടായതായും വിഡിയോയില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News