പുതിയഡാമും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍ നിലപാട്; മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യവും ചെയ്തു വരുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റില്‍. ‘കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പഠനം നടത്തി. ഐഐടി നടത്തിയ പഠനത്തില്‍ ഡാം സുരക്ഷിതമല്ല എന്നാണ് പറയുന്നത്. പുതിയ ഡാമിന്റെ വിശദമായ രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്. ഡാമിന്റെ താഴ് വശത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ വലുതാണ്. ഡാം തകര്‍ന്നാലുള്ള അവസ്ഥ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

‘സംസ്ഥാനത്തെ ആശങ്കയും പുതിയ ഡാമിന്റെ സാഹചര്യവും കോടതിയെ അറിയിച്ചു. പുതിയ ഡാമിന്റെ ഡി പി ആര്‍ സുപ്രീം കേടതിയില്‍ സമര്‍പ്പിച്ചിരുന്നു. പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. തമിഴ്‌നാടുമായി ധാരണയുണ്ടാക്കേണ്ടതുണ്ട്. തമിഴ്‌നാടിന്റെ റൂള്‍കര്‍വ് സ്വീകാര്യമല്ല. പുതിയ റൂള്‍കര്‍വ് തയ്യാറാക്കി സുപ്രീം കോടതിയെ അറിയിച്ചു.- റോഷി അഗസ്റ്റിന്‍

കോടതി തീരുമാനം വന്നിട്ടില്ല. പുതിയ ഡാമിന്റ ആവശ്യകതയെ കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുതിയ ഡാം എന്നത് തന്നെയാണ് കേരളത്തിന്റെ ആവശ്യം. പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് റോഷി അഗസ്റ്റിന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here