വടകര ജെ എന്‍ എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അപൂര്‍വ കൂടിച്ചേരലിന് വേദിയായി

വടകര ജെ എന്‍ എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അപൂര്‍വ കൂടിച്ചേരലിന് വേദിയായി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രധാന അധ്യപകരായവര്‍ ഉള്‍പ്പടെ 12 പേരാണ് മാതൃവിദ്യാലയത്തില്‍ സംഗമിച്ചത്.

കുറഞ്ഞ കാലത്തിനുള്ളില്‍ ഇത്രയും പേര്‍ പ്രധാന അധ്യാപകരും എ ഇ ഒ മാരുമായി സ്ഥാനം കയറ്റം നേടിയതിന്റെ സന്തോഷം ഇവര്‍ പങ്കുവെച്ചു.

വടകര പുതുപ്പണം ജെ.എന്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പതിനഞ്ചിലേറെ വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, വിട്ടുപിരിഞ്ഞതിന്റെ നൊമ്പരമുണ്ടെങ്കിലും വീണ്ടും അവര്‍ ഒത്തുകൂടി. സ്‌കൂളിന്റെ വളര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം അധ്യാപകര്‍ പങ്കുവെച്ചു.

12 പേരിപ്പോള്‍ പ്രധാന അധ്യാപകരായും എ ഇ ഒ മാരായും പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലവരെയുള്ള സ്‌കൂളുകളില്‍ ജെഎന്‍എം സ്‌കൂള്‍ നല്‍കിയ കരുത്തില്‍ അവര്‍ പുതിയ വിദ്യാലയങ്ങളെ നയിക്കുന്നു.

സന്തോഷം പങ്കിടാനായി സ്‌കൂളില്‍ ഒത്തു ചേര്‍ന്നപ്പോള്‍ അധ്യാപകരും മുന്‍ സഹപ്രവര്‍ത്തകരും ആശംസയുമായെത്തി. സ്‌കൂളില്‍ വന്ന കുട്ടികളോട് കുശലം പറഞ്ഞും മധുരം വിതരണം ചെയ്തും പുതിയ കെട്ടിടങ്ങള്‍ കണ്ട് അഭിമാനിച്ചും ഓര്‍മ്മകളിലൂടെ സഞ്ചരം.

ഒരാള്‍ പ്രിന്‍സിപ്പലും മൂന്ന് പേര്‍ എ ഇ ഒ മാരും മറ്റുള്ളവര്‍ പ്രധാന അധ്യാപകരുമായുമാണ് സര്‍വീസിലുള്ളത്. സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പ്രയാസമേറിയ കാലത്ത് നിന്ന് പുതിയ മുന്നേറ്റത്തിന്റെ ഭാഗമായവരാണിവര്‍. വടകരയിലെ മികച്ച വിദ്യാലയമായി പുതുപ്പണം ജെ. എന്‍ എം ഗവ. ഹയര്‍ സെക്കന്റി സ്‌കൂള്‍ മാറിയതിലും ഇവര്‍ക്ക് അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here