അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച കഥാകാരി; ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പി വത്സലയ്ക്ക്

എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച കഥാകാരിയാണ് പി.വത്സലയെന്ന് പുരസ്കാര സമിതി വിലയിരുത്തി.

സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാൻ അധ്യക്ഷനും ഡോ.ബി ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞുമുഹമ്മദ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. വൈശാഖൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. പുരസ്കാരം കിട്ടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പി വത്സല കൈരളിന്യൂസിനോട് പറഞ്ഞു.

എഴുത്തച്ഛൻ പുരസ്കാരം മുൻ ജേതാക്കൾ

ശൂരനാട് കുഞ്ഞൻപിള്ള ( 1993 )

തകഴി ശിവശങ്കരപ്പിള്ള ( 1994 )

ബാലാമണിയമ്മ ( 1995 )

കെ എം ജോർജ് ( 1996 )

പൊൻകുന്നം വർക്കി( 1997 )

എം പി അപ്പൻ ( 1998 )

കെ പി നാരായണ പിഷാരോടി ( 1999 )

പാലാ നാരായണൻ നായർ ( 2000 )

ഒ വി വിജയൻ ( 2001 )

കമല സുരയ്യ (മാധവിക്കുട്ടി) ( 2002 )

ടി പത്മനാഭൻ ( 2003 )

സുകുമാർ അഴീക്കോട് ( 2004 )

എസ് ഗുപ്തൻ നായർ ( 2005 )

കോവിലൻ ( 2006 )

ഒ എൻ വി കുറുപ്പ് ( 2007 )

അക്കിത്തം അച്യുതൻ നമ്പൂതിരി ( 2008 )

സുഗതകുമാരി ( 2009 )

എം ലീലാവതി ( 2010 )

എം ടി വാസുദേവൻ നായർ ( 2011 )

ആറ്റൂർ രവിവർമ്മ ( 2012 )

എം കെ സാനു ( 2013 )

വിഷ്ണുനാരായണൻ നമ്പൂതിരി ( 2014 )

പുതുശ്ശേരി രാമചന്ദ്രൻ ( 2015 )

സി രാധാകൃഷ്ണൻ ( 2016 )

കെ സച്ചിദാനന്ദൻ ( 2017 )

എം മുകുന്ദന്‍ ( 2018 )

ആനന്ദ് ( 2019 )

സക്കറിയ (2021)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News