രാജ്യത്ത് ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികൾ; കാരണമിങ്ങനെ

2020ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികൾ 11,396 കുട്ടികൾ 2020 ൽ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക്. കുടുംബ പ്രശ്നങ്ങൾ ആണ് കൂടുതൽ പേരെയും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആത്മഹത്യ നിരക്കിൽ 2019നെ അപേക്ഷിച്ചു 18 ശതമാനം വർധനവാണ് ഉണ്ടായത്.

കുട്ടികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കൻ വിശദമായ പരിപാടികൾ സർക്കാറുകൾ മുന്നോട്ട് വെക്കുന്നുവെങ്കിലും അവ ഫലപ്രദമാകുന്നില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്ക് അനുസരിച്ചു 18 വയസിനു താഴെയുള്ള 11,396 കുട്ടികളാണ് 2020ൽ ആത്മഹത്യ ചെയ്തത്. 2019 നെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ് ഉണ്ടായത്. 2019 ൽ 9,613 ഉം 2018 9,413 ഉം കുട്ടികളാണ് വിവിധ കാരണങ്ങൾ മൂലം ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്തവരിൽ 6004 പേർ പെൺകുട്ടികളും 5,392 പേർ ആൺകുട്ടികളുമാണ്. മാനസിക സമ്മർദം അതിജീവിക്കാൻ കഴിയാത്തത് തന്നെയാണ് കൂടുതൽ ആത്മഹത്യകൾക്കും കാരണം. 2020 ൽ 4006 കുട്ടികൾ കുടുംബ പ്രശ്നങ്ങൾ കാരണവും, 1337 പേർ പ്രണയത്തെ തുടർന്നും ആത്മഹത്യ ചെയ്തു എന്നാണ് NCRB കണക്ക്.

ഇക്കൂട്ടത്തിൽ മയക്കുമരുന്ന് ഉപയോഗം ആത്മഹത്യയിലേക്ക് നയിച്ചവരും ഉണ്ട്. പുതിയ കണക്ക് അനുസരിച്ച് മണിക്കൂരിൽ ഒരാൾ എന്നതാണ് മരണ നിരക്ക്. അതേസമയം കൊവിഡ് ഉയർത്തിയ സമ്മർദ്ദം തന്നെയാണ് മരണ നിരക്ക് വർധിപ്പിച്ചത് എന്നാണ് വിദഗ്ധർ അഭിപ്രായപെടുന്നത്. സ്‌കൂളുകൾ അടഞ്ഞതോടെ സമുഹവുമായുള്ള കുട്ടികളുടെ അകലം കൂടി എന്നും, അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതി വന്നുവെന്നും ഇവർ പറയുന്നു. സ്‌കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ മാനസിക സമ്മർദം കുറയ്ക്കാൻ ആവശ്യമായ പരിശീലനം നൽകാൻ സ്‌കൂളുകൾ തയ്യാറാവണം എന്നും ഏജൻസികൾ നിർദേശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel