മുല്ലപ്പെരിയാർ വിഷയം; അനാവശ്യ സ്പർദ്ധ വളർത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷം അനാവശ്യ സ്പർദ്ധ വളർത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഒപ്പം നിന്ന പ്രതിപക്ഷം ഇപ്പോൾ വ്യത്യസ്ത അഭിപ്രായം പറയുന്നത് എന്തെന്നറിയില്ല. തമിഴ്നാടുമായി സമവായത്തിലൂടെ മുന്നോട്ട് പോകാനാകുവെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപെരിയാർ വിഷയത്തിൽ നിലപാട് മാറ്റിയ പ്രതിപക്ഷത്തിന് ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.ബി മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നത് തന്നെയാണ് സർക്കാരിൻ്റെ നിലപാട്. വിഷയത്തിൽ കഴിഞ്ഞ കാലങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷം യോജിപ്പോടെയാണ് പെരുമാറിയത് അതിൽ നിന്നും ഇപ്പോൾ ചെറിയ മാറ്റം കാണുന്നു. അത് ഗുണകരമായ സമീപനം അല്ല. അനാവശ്യ സ്പർദ്ധ വളർത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി.

പ്രതിപക്ഷം വസ്തുതകളെ വളച്ചൊടിക്കുകയാണ്.പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സർക്കാർ സ്വീകരിക്കും.ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.പുതിയഡാമും കേരളത്തിൻ്റെ സുരക്ഷയും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News