അവൾ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ? മരിക്കുന്നതിന് മുൻപ് അന്‍സി കബീര്‍ പങ്കുവെച്ച പോസ്റ്റ് വിങ്ങലാകുന്നു

മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് അറംപറ്റിയതു പോലെയായെന്ന് സുഹൃത്തുക്കള്‍. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്.

വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു. മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി. അന്‍സി മരണം മുന്‍കൂട്ടി കണ്ടതുപോലെ എന്നാണ് ചിലരുടെ പ്രതികരണം. ഇന്നലെ പുലര്‍ച്ചെയാണ് ദാരുണമായ അപകടമുണ്ടായത്.

ഒരു മണിയോടെ അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

2019 ലെ മിസ് കേരള മത്സരത്തിലെ വിജയിയാണ് അൻസി കബീർ, 2019ലെ മിസ് കേരള റണ്ണറപ്പ് ആണ് അഞ്ജന ഷാജൻ . ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയും. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചിരുന്നു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News