ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ തീയിട്ടും കത്തിവീശിയും യുവാവ്; 17 പേര്‍ക്ക് പരിക്ക്

ഓടുന്ന ട്രയിനില്‍ കത്തി വീശി യുവാവ് യാത്രക്കാരെ ആക്രമിച്ചു. ബാറ്റ്മാനിലെ ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് നടത്തിയ അക്രമത്തിൽ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി ട്രെയ്‌നിനുള്ളില്‍ തീയിടുകയും ചെയ്തു.ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലാണ് സംഭവം നടന്നത്.

ട്രയിനില്‍ ഒരു ദ്രാവകം ഒഴിച്ച ശേഷം അക്രമി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹലോവീന്‍ തമാശക്കളി ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ തീവണ്ടിക്കുള്ളില്‍ ഓടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ട്രയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ യാത്രക്കാര്‍ ജനാലയിലൂടെ പുറത്തുചാടുകയും ചെയ്തു. ”ആളുകളെ കൊലപ്പെടുത്തുക, അതിലൂടെ അവര്‍ക്ക് വധശിക്ഷ നല്‍കുക” ഇതായിരുന്നു തന്‍റെ ലക്ഷ്യമെന്ന് അക്രമി പൊലീസിനോട് പറഞ്ഞു. രണ്ട് പേരെയങ്കിലും കൊലപ്പെടുത്തണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നതായും അക്രമി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News