ഒരുപറ ചോറുണ്ണാന്‍ ഷാപ്പിലെ കുടംപുളിയിട്ട മത്തിക്കറി

പൊതുവേ നമ്മുടെ വീടുകളില്‍ പലതരത്തിലുള്ള മീന്‍ കറികറികള്‍ വയ്ക്കാറുണ്ട്. എന്നാല്‍ എപ്പോഴും എല്ലാവര്‍ക്കും പ്രിയം കുടംപുളിയിട്ട മത്തിക്കറി തന്നെയാണ്.

നാവില്‍ നല്ല എരിവൂറുന്ന നാടന്‍ മത്തിക്കറിയുണ്ടെങ്കില്‍ ഒരു പാത്രം ചോറ് ഒറ്റയിരുപ്പരിനിരുന്ന് നമുക്ക് കഴിച്ചു തീര്‍ക്കാം. വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന ഒന്നാണ് ഷാപ്പിലെ കുടംപുളിയിട്ട മത്തിക്കറി.

ഇന്ന് ഉച്ഛയ്ക്ക് നമുക്ക് കുടംപുളിയിട്ട മത്തിക്കറി തന്നെ ട്രൈ ചെയ്യാം. ഷാപ്പിലെ കുടംപുളിയിട്ട മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മത്തി വൃത്തിയാക്കിയത് – 500 ഗ്രാം

മുളക് പൊടി – രണ്ടര സ്പൂൺ

മല്ലിപ്പൊടി – ഒരു സ്പൂൺ

മഞ്ഞൾപൊടി – അര സ്പൂൺ

ഉലുവാപ്പൊടി – കാൽ ടീ സ്പൂൺ

കുരുമുളക് പൊടി- കാൽ ടീ സ്പൂൺ

ഇഞ്ചി – ഒരു ചെറിയ കഷ്ണം

ചെറിയ ഉള്ളി – 8 എണ്ണം

വെളുത്തുള്ളി – 5 എണ്ണം

തക്കാളി – വലുത് ഒരെണ്ണം

പച്ചമുളക് – രണ്ടെണ്ണം

കുടംപുളി – അഞ്ച് കഷ്ണം

ഉപ്പ് – പാകത്തിന്

ചൂടുവെള്ളം – രണ്ടുകപ്പ്

പാകംചെയ്യുന്ന വിധം

തയാറാക്കുന്ന വിധം

ചട്ടിയിൽ എന്ന ചൂടാവുമ്പോൾ അതിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, നീളത്തിലരിഞ്ഞ ചെറിയ ഉള്ളി എന്നിവചേർത്തു നന്നായി വഴറ്റുക .

നന്നായി വരണ്ടതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും ചേർക്കുക . നന്നായി വഴറ്റുക. പൊടികൾ എല്ലാം ചേർത്തു പച്ചമണം മാറുന്നവരെ നന്നായി മൂപ്പിക്കുക.

ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ചേർക്കുക.കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ടുവെച്ച കുടംപുളിയും , ഉപ്പും ചേർക്കുക . ഇതിലേക്ക് മീൻ ചേർത്തു നന്നായി വേവിക്കുക. കറി വറ്റിവരുമ്പോൾ കറിവേപ്പില ചേർക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News