കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംഘടനകള്‍

സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ ഈ മാസം 26ന് മുന്‍പ് പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ ട്രാക്ടറുകളുമായി സമരം നടത്താനാണ് തീരുമാനം .

അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിച്ചാല്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ദീപാവലി ആഘോഷം നടത്തുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു .ഡല്‍ഹിക്ക് അകത്തേക്ക് പ്രവേശിക്കാന്‍ തയ്യാറായിരിക്കാനും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിസാന്‍ മോര്‍ച്ചയുടെ നിര്‍ണ്ണായക യോഗം നാളെ നടക്കും.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ടുളള  കര്‍ഷക സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ടിക്രി,.ഗാസിപൂര്‍ അടക്കമുള്ള അതിര്‍ത്തികളിലെ കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു നീക്കാനുള്ള പദ്ധതികളുമായാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്.

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് നീക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന്റെ മറപിടിച്ചാണ് സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍. അതേ സമയം കര്‍ഷകരുടെ ടെന്റുകള്‍ ജെസിബി ഉപയോഗിച്ചു നീക്കം ചെയ്താല്‍ പൊലീസ് സ്റ്റേഷന്റെയും, കലക്ട്രേറ്റിറ്റിന്റെയും മുന്നില്‍ ടെന്റുകള്‍ സ്ഥാപിക്കുമെന്നാണ്‌ കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News