മരണത്തിലും പിരിയാതെ അൻസിയും അഞ്ജനയും; ഇരുവരുടെയും വേർപാടിൽ വിങ്ങലോടെ കേരളം

കേരളപ്പിറവി ദിനത്തില്‍ കേരളം ഉണരുന്നത് ഞെട്ടലോടെയാണ്. 2019ലെ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത മലയാളികൾക്ക് വിശ്വസിക്കാനായില്ല. ഉറ്റചങ്ങാതിമാരായ ഇരുവരുടെയും മരണം സുഹൃത്തുക്കളെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി .

റാമ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അവര്‍ ഉറ്റകൂട്ടുകാരായി മാറുകയായിരുന്നു. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനനാളുകൾക്കിടയിൽ അൻസിക്കും അൻജനയും ഇടയിൽ തുടങ്ങിയ സൗഹൃദം മരണത്തിലും അതുപോലെ തുടര്‍ന്നു.

അതേസമയം മരണത്തിലേക്കുള്ള യാത്രക്ക് മുന്‍പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റ് വിങ്ങലാകുന്നു ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്.

ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് ആൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News