മകള്‍ മരിച്ചതറിഞ്ഞ് അന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

വാഹനാപകടത്തില്‍ മകള്‍ മരിച്ചതറിഞ്ഞ് ആലംകോട് പാലാംകോണം സ്വദേശിയും മുന്‍ മിസ് കേരളയുമായ അന്‍സ കബീറിന്റെ അമ്മ റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച റസീനയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അന്‍സ് കബീര്‍ ഇവരുടെ ഏക മകളാണ്.

ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു.

ഒരു മണിയോടെ അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

2019 ലെ മിസ് കേരള മത്സരത്തിലെ വിജയിയാണ് അൻസി കബീർ, 2019ലെ മിസ് കേരള റണ്ണറപ്പ് ആണ് അഞ്ജന ഷാജൻ. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയും. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചിരുന്നു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News