കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; വിജയത്തിനരികെ നിലവിലെ നേതൃത്വം

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2021-23 പ്രവർത്തന വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം പൂർത്തിയായപ്പോൾ എല്ലാ ജില്ലകളിലും നിലവിലുള്ള നേതൃത്വം എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. അപൂർവ്വം യൂണിറ്റുകളിൽ മാത്രമാണ് മത്സരം നടക്കുന്നത്.

പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നീ പൊലീസ് ജില്ലകളിലും, എട്ട് ബറ്റാലിയനുകളിലും, കേരള പൊലീസ് അക്കാഡമിയിലും മുഴുവൻ സീറ്റുകളും എതിരില്ലാതെ നിലവിലുള്ള സംഘടനാ നേതൃത്വത്തെ പൂർണ്ണമായും എതിരില്ലാതെ തെരഞ്ഞെടുത്തു. മറ്റ് ജില്ലകളിൽ അപൂർവ്വം യൂണിറ്റുകളിൽ മാത്രമാണ് മത്സരം നടക്കുന്നത്.

നിലവിലുള്ള സംസ്ഥാന ഭാരവാഹികൾ എല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്  R പ്രശാന്ത് തിരുവനന്തപുരം സിറ്റിയിൽ നിന്നും, സംസ്ഥാന ജനറൽ സെക്രട്ടറി C R ബിജു കൊച്ചി സിറ്റിയിൽ നിന്നും, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മത്സരം ഉള്ള യൂണിറ്റുകളിൽ നവംബർ 12 ന് തെരഞ്ഞെടുപ്പ് നടക്കും. നവംബർ 19 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും, ഡിസംബർ 2 ന് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News