ബിജെപിയുടെ പ്രസക്തി നഷ്ടപ്പെട്ടു; നേതൃത്വത്തിനെതിരെ വീണ്ടും പി പി മുകുന്ദൻ

കേരളത്തിലെ ബി ജെ പി നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബി ജെ പി യുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പ്രവർത്തകരുടെ വികാരം അറിയാത്തവരാണ് ഇപ്പോഴത്തെ നേതാക്കളെന്നും പി പി മുകുന്ദൻ പറഞ്ഞു. ആവേശം കൊണ്ടു മാത്രം പാർട്ടി വളർത്താൻ കഴിയില്ലെന്നും പി പി മുകുന്ദൻ തുറന്നടിച്ചു.

നിലവിൽ ബി ജെ പി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും തിരിച്ചു വരാൻ ഇനിയും സമയം ഉണ്ടെന്നും പി പി മുകുന്ദൻ പറഞ്ഞു.നേതൃത്വത്തിന് മൂല്യച്യുതി സംഭവിച്ചു. പ്രവർത്തകരുടെ വികാരം അറിയാത്തവരാണ് ഇപ്പോഴത്തെ നേതാക്കന്മാർ. പാർട്ടിയിൽ സാമ്പത്തിക അച്ചടക്കം ഇല്ലാതായി. കുഴൽപ്പണ കേസ് പാർട്ടിയെ സംശയത്തിന്റെ നിഴലിലാക്കി.ആരോപണം ഉയർന്നപ്പോൾ സുരേന്ദ്രൻ മാറി നിന്നിരുന്നെങ്കിൽ ആളുകൾക്ക് വിശ്വാസവും മതിപ്പും കൂടുമായിരുന്നു. നിരവധി പേരാണ് പാർട്ടി വിട്ടു പോകുന്നത്.

35 സീറ്റ് കിട്ടിയാൽ ഈ ശ്രീധരനെ മുഖ്യമന്ത്രിയാക്കും എന്ന് പറഞ്ഞത് പ്രവർത്തകർ വിശ്വാസത്തിൽ എടുത്തില്ല. ഇന്നലെ വന്ന അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രി സ്ഥാനവും ടോം വടക്കന് പദവിയും നൽകിയാൽ പ്രവർത്തകർക്ക് ദഹിക്കുമോ എന്നും പി പി മുകുന്ദൻ ചോദിച്ചു. എ പി അബ്ദുള്ളക്കുട്ടിക്ക് പദവി നൽകിയതും ശരിയായ സമയത്തല്ല. 1991-ൽ കോ ലീ ബി സഖ്യം ഉണ്ടായി എന്നത് യാദാർഥ്യമാണ്. താൻ ബി ജെ പി യിൽ സജീവമായി തിരിച്ചു വരുന്നതിന് വി മുരളീധരനും കുമ്മനം രാജശേഖരനും തടയിട്ടു. കുമ്മനം രാജശേഖരൻ മാരാർജി ഭവനിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചുവെന്നും പി പി മുകുന്ദൻ പറഞ്ഞു. പാർട്ടിയിൽ പുനഃസംഘടനയല്ല പുനഃക്രമീകരണമാണ് ആവശ്യമെന്നും പി പി മുകുന്ദൻ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News