കാസർകോട് ബളാലിൽ കാട്ടുപന്നിയുടെ ആക്രമണം; അറുപത്കാരന് ഗുരുതര പരിക്ക്

കാസർകോട് ബളാലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അറുപത്കാരന് ഗുരുതര പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെ യു ജോണിനെയാണ് കാട്ടുപന്നി ആമിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിൻ്റെ വീട്ടിലെത്തിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പിൻ്റെ അനുമതിയോടെ കൊല്ലാൻ വെടി വെയ്ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

ആദ്യ വെടിയേറ്റ പന്നി ജോണിനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജോണിനെ മംഗളുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചത്ത കാട്ടുപന്നിയെ വനപാലകരെത്തി കുഴിച്ചുമൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News