കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ വി ഡി സതീശൻ

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ വി ഡി സതീശൻ. ഇന്ന് രാവിലെ സാദാരണക്കാരനെ ബുദ്ധിമുട്ടിച്ച് കൊണ്ട് അരങ്ങേറിയ കോൺഗ്രസ് സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ വഴിതടയൽ സമരത്തിന് താൻ എതിരാണെന്ന് പറഞ്ഞു സതീശനും സമരത്തെ ന്യായികരിച്ച് സുധാകരനും രംഗത്തെത്തി

അതേസമയം ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയെതന്നും സുധാകരൻ ആരോപിച്ചു. ജോജു മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയും ചെയ്തു.ജോജു വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്നും സുധാകരൻ വെല്ലുവിളിച്ചു.

ജോജു മുണ്ടും മാടിക്കുത്തി ഒരു തറഗുണ്ട പോലെ അവിടെ പെരുമാറി, സമരക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട്, അപമര്യാദയായി പെരുമാറിയതിന് പൊലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയേയും സമൂഹത്തിനേയും ബോധ്യപ്പെടുത്താന്‍ പറ്റുന്ന നടപടിയാകണം,’ സുധാകരന്‍ പറഞ്ഞു. ജോജുവിന്റെ വാഹനം തകര്‍ത്തതിനേയും സുധാകരന്‍ ന്യായീകരിച്ചു. വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം.

കോൺഗ്രസ് നടത്തിയ സമരത്തിൽ വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News