
പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ പെരുങ്ങാലം സര്‍ക്കാര്‍ സ്‌കൂളിലേക്ക് ജലയാത്ര നടത്തി കുട്ടികള്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട മണ്‍ട്രോതുരുത്ത് നിവാസികളായ കുട്ടികള്‍ അവരുടെ പ്രധാന യാത്രാ ഉപാധിയായ വള്ളത്തില്‍ ഏറെനാള്‍ക്ക് ശേഷമാണ് സ്‌കൂള്‍ അങ്കണത്തിലേക്ക് യാത്ര ചെയ്തത്.
ചിലര്‍ക്ക് ഓഫ് ലൈന്‍ ഇഷ്ടം ചിലര്‍ക്ക് ഓണ്‍ലൈന്‍, താല്‍പ്പര്യങ്ങള്‍ പലവിധം. എന്തായാലും ആഗോളതാപനത്തിന്റെ ഇരയായ ഭൂമിയിലേക്കുള്ള യാത്രയും ഒരനുഭവമാണ്.
അരിനല്ലൂര്‍ പഞ്ചായത്തിലെ കുട്ടികള്‍ ആശ്രയിക്കുന്ന മണ്‍ട്രോതുരുത്ത് പെരുങ്ങാലം സര്‍ക്കാര്‍ സ്‌കൂളില്‍ എത്തണമെങ്കില്‍ തെന്മലയില്‍ നിന്ന് ഉത്ഭവിക്കുന്ന കല്ലടയാര്‍ മുറിച്ചു കടക്കണം. തലമുറ തലമുറയായി ഇതാണ് വഴി. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള സ്‌കൂളിലേക്കുള്ള കടത്ത് വള്ളത്തിലെ യാത്രക്കിടെ വിദ്യാര്‍ത്ഥികളുടെ പ്രതികരണങള്‍ വ്യത്യസ്തമായിരുന്നു.
ആഗോളതാപനത്തിലെ കാലാവസ്ഥ വ്യതിയാനം അത് സൃഷ്ടിക്കുന്ന നിരന്തര വെള്ളപൊക്കം ദുരിത കാഴ്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതം. എല്ലാറ്റിനേയും അതിജീവിക്കാന്‍ മണ്‍ട്രോതുരുത്ത് കാരും അവിടേക്ക് പടിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ശീലമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here