ജോജുവിനെതിരായ അക്രമത്തെ ന്യായീകരിച്ച്‌ ശബരീനാഥ്‌; ‘പോയ്‌ തരത്തിൽ പോയി കളി’

ജോജുവിന്റെ വാഹനം കോൺഗ്രസ്‌ പ്രവർത്തകർ തല്ലിത്തകർത്ത സംഭവത്തെ ന്യായീകരിച്ച്‌ കെ എസ്‌ ശബരീനാഥൻ. ജോജുവിന്റെ വാഹനം തകർത്തുവെന്ന സ്വകാര്യ ചാനലിന്റെ വാർത്തയ്‌ക്ക്‌ കീഴിലായിരുന്നു ജോജുവിനെ പരിഹസിച്ചുകൊണ്ടുള്ള ശബരിനാഥന്റെ കമന്റ്‌. സംഭവം വിവാദമായതിന്‌ പിന്നാലെ ഇത്‌ ഡിലീറ്റ്‌ ചെയ്‌തു.

‘പോടെയ്‌… പോയി തരത്തിൽ പോയി കളിയ്‌ക്ക്‌’ എന്നായിരുന്നു ശബരിനാഥന്റെ വേരിഫൈഡ്‌ ഫെയ്ബുക്ക്‌ പ്രൊഫൈലിൽ നിന്ന്‌ കമന്റ്‌ ചെയ്‌തത്‌. നിരവധി പേരാണ്‌ ഇതിൽ പ്രതിഷേധിച്ച്‌ മറുപടികളുമായി എത്തിയത്‌. സമൂഹമാധ്യമങ്ങളിൽ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ്‌ കമന്റ്‌ പിൻവലിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News